കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം (ഫെബ്രുവരി 25) രാവിലെ 10.30 ന് റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പിയാണ് വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍ തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കയര്‍ ഭൂവസ്ത്ര സെമിനാര്‍ കയര്‍ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര ജില്ലാതല സെമിനാര്‍ അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ (ഫെബ്രുവരി 25) രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍…
Read More