പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/07/2024 )

ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ 13 ന് 29-ാമത് പി.എന്‍. പണിക്കര്‍ ദേശീയ വായനാമഹോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ജൂലൈ 13 ന് രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഗവ/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജൂലൈ 12 ന് മുന്‍പായി മത്സരങ്ങള്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഫോണ്‍ : 9446443964, 9656763964. എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ…

Read More