ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പൊലിസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി.…
Read More