ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി (ജൂലൈ 29, ചൊവ്വ) ഉദ്ഘാടനം ചെയ്യും തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ജൂലൈ 29 വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും. ക്ഷീരമേഖലയിലെ വ്യവസായ…
Read More