ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം പത്തനംതിട്ട ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലാ കലക്ടറോടൊപ്പം വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ് ഓഫീസ് അറിവും സാമൂഹിക വികസനത്തില്‍ തല്‍പരരായവര്‍ക്കും മുന്‍ഗണന. പ്രായം: 20-30. https://pathanamthitta.nic.in/en/pddip/ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 27. അഭിമുഖം മാര്‍ച്ച് 31 ന്. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷ: ജില്ലയില്‍ 9925 വിദ്യാര്‍ഥികള്‍ ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള…
Read More