പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/06/2025 )

മസ്റ്ററിംഗ് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ  ലഭിച്ച എല്ലാ ഗുണഭോക്താക്കളും  ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ്  ചെയ്യണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു. ഫോണ്‍: 0469 2223069. ഫിറ്റ്‌നസ് ട്രെയിനര്‍ അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ : 9496232583, 9495999672. വിവരം പുതുക്കണം കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്,  റേഷന്‍…

Read More