വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ( മേയ് 24) നിര്‍വഹിക്കും വെച്ചൂച്ചിറ, കൊറ്റനാട് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ( മേയ് 24) നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വെച്ചൂച്ചിറയിലെ ചടങ്ങില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥി ആകും. ഉച്ചയ്ക്ക് 2.45ന് കൊറ്റനാടിലെ ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 90 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.…
Read More