പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/08/2025 )

വനിതാ കമ്മീഷന്‍ മെഗാഅദാലത്ത്  ഓഗസ്റ്റ് 26ന് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  ഓഗസ്റ്റ് 26ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ദേശീയ ലോക് അദാലത്ത്  സെപ്തംബര്‍ 13ന് കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും  കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ  നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്…

Read More