പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ  പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള ബിപിഎല്‍ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ  സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212. കേരളോത്സവം         മൈലപ്ര ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

പഠിതാക്കളുടെ സംഗമം ജില്ലാ സാക്ഷരത മിഷനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10.30 ന് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും. ടെന്‍ഡര്‍ കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22. ഫോണ്‍ : 9447161577. ഭിന്നശേഷി ഇന്‍ഷുറന്‍സ് പുതുക്കണം നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുതുതായി അപേക്ഷ…

Read More