കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്‌കൂള്‍ പഴയ കെട്ടിടം പൊളിക്കും ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്‌കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം വകുപ്പ് 33, 34 (കെ) പ്രകാരമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ട ചുമതല വഹിക്കും. തെരുവ് വിളക്ക് സ്ഥാപിച്ചു റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read Moreടാഗ്: Pathanamthitta District: Important Announcements (20/06/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )
സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത. വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച…
Read More