വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം (മാര്‍ച്ച് 21) വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.…
Read Moreടാഗ്: Pathanamthitta District: Important Announcements (20/03/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )
ശുചിത്വ-കാര്‍ഷിക മേഖല കുടുംബശ്രീ സാഹിത്യ ശില്‍പശാലയ്ക്ക് തുടക്കം സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു. 30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സര്‍ഗശേഷി വളര്‍ത്തുന്നതിനും സാഹിത്യ മേഖലയില്‍ നൂതന ആശയങ്ങളും അറിവും നല്‍കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോള്‍, കഥ ഇന്നലെ ഇന്ന്, വര്‍ത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകള്‍ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും. ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ…
Read More