ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന് (മാര്‍ച്ച് 19) ജില്ലാ പഞ്ചായത്ത് 2025-26 ബജറ്റ് അവതരണം ഇന്ന് (മാര്‍ച്ച് 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. മൈലപ്രയില്‍ മോക്ഡ്രില്‍ ഇന്ന് (മാര്‍ച്ച് 19) റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ ഇന്ന് രാവിലെ 10 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പഞ്ചായത്തുകളും ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളും സഹകരിക്കും. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഷെല്‍ട്ടര്‍ നിര്‍മാണം : ഒരുകോടി രൂപയുടെ ഭരണാനുമതി അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഡെപ്യൂട്ടി സ്പീക്കറുടെ 2024-25 ലെ…
Read More