പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/12/2025 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് അപേക്ഷിക്കാം.  പ്രായം 18-49. ഫോണ്‍ : 04682270243, 04682992293. സീനിയോറിറ്റി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും പുതുക്കിയിട്ടുള്ളതുമായ വിമുക്തഭട ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് (2026 -2028) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. വിമുക്തഭടന്മാര്‍ ലിസ്റ്റ് പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0468 2961104 ഗതാഗത നിരോധനം കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മൂന്നാഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ-വെട്ടൂര്‍ വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള…

Read More