പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/03/2025 )

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന  പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ [email protected],  [email protected]  എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയില്‍ അറിയിക്കാം. ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി…

Read More