ഗതാഗത നിയന്ത്രണം ഇന്ന് (ഫെബ്രുവരി 13) കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും ഇന്ന് (ഫെബ്രുവരി 13) മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടി ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി. പത്തനംതിട്ട നഗരസഭ പദ്ധതിയുടെ ഭാഗമായാണ് അബാന്‍ ജംഗ്ഷനില്‍ ഒരു കോടി രൂപ ചിലവില്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. ആയിരം പേരെ ഉള്‍ക്കൊള്ളുന്ന ഓപ്പണ്‍ സ്റ്റേജ് വിഭാവനം ചെയ്തിട്ടുണ്ട് . ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പേരിലാണ് കവാടം. മുന്‍ എം എല്‍ എ കെ കെ നായരുടെ സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍ സാങ്കേതിക മികവുകളാല്‍ തീര്‍ത്ത ശബ്ദ-വെളിച്ച സംവിധാനവും പൂര്‍ത്തിയായി. പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫി പോയിന്റിനായി…
Read More