പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/05/2025 )

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000  ചതുരശ്രയടി പവലിയന്‍. അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് നിര്‍മാണം. മേയ് 16 മുതല്‍ 22 വരെയാണ് മേള. ഉദ്ഘാടനം മേയ് 16ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയില്‍ പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍ ക്രമീകരിക്കും. സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വേദി ഉള്‍പ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി…

Read More