പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/06/2025 )

‘ബാലസുരക്ഷിതകേരളം’ കര്‍മപദ്ധതി ഉദ്ഘാടനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ്  സെന്ററില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി അധ്യക്ഷയായി. കുട്ടികള്‍ കൂടുതല്‍ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കൗണ്‍സലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടര്‍  പറഞ്ഞു.  സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗര്‍,  സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. മാധ്യപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല  (ജൂണ്‍ 12) ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല  (ജൂണ്‍ 12) രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.   ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…

Read More