പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/03/2025 )

 (മാര്‍ച്ച് 12)ഗതാഗത നിയന്ത്രണം മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി സ്‌ട്രെച്ചില്‍ കലുങ്കുനിര്‍മാണം ആരംഭിച്ചതിനാല്‍  (മാര്‍ച്ച് 12)രണ്ടുമാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആര്‍എഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൈലപ്രയില്‍ മോക്ഡ്രില്‍ മാര്‍ച്ച് 19 ന് റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 9.30 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക് ഡ്രില്‍ നടത്തുക. ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും  ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി എന്നീ വകുപ്പുകളും സഹകരിക്കും. മൈലപ്ര കൃഷിഭവനില്‍  ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി നേതൃത്വം നല്‍കി. മൈലപ്ര, വെച്ചൂച്ചിറ,…

Read More