പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/03/2025 )

ആരാധനാലയങ്ങളില്‍  അനുമതിയില്ലാതെ   ഉച്ചഭാഷിണി ഉപയോഗിക്കരുത് അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല മത സൗഹാര്‍ദ അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ജില്ലാ അഡീഷണല്‍ എസ് പി ഡോ. ആര്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു വിദ്യാര്‍ഥിസൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട്…

Read More