പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

ജലവിതരണം പൂര്‍ണമായി മുടങ്ങും പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   അറ്റാച്ച്‌മെന്റ് ചെയ്തു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.     മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ് മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം…

Read More