കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് രണ്ട്, ശനി) നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് രണ്ട് (ശനി) വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 1.43 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: നാമനിര്‍ദേശം സമര്‍പ്പിക്കാം ജീവന്‍ രക്ഷ പഥക് അവാര്‍ഡ് 2025 നാമനിര്‍ദേശം സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഓഗസ്റ്റ് 31 മുമ്പ് വിവരം സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. 2023 സെപ്റ്റംബര്‍ 30…
Read More