പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/06/2025 )

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകള്‍ക്ക്  ( ജൂണ്‍ 3) ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 15 സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.   സ്‌കൂളുകളുടെ വിശദാംശം ചുവടെ Press release -Holiday 03.06.2025   മഴക്കെടുതി:  256 വീടുകള്‍ ഭാഗികമായി തകര്‍ന്നു ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിക്ക് 83.89 ലക്ഷം രൂപയുടെ നഷ്ടം. 153 ഹൈടെന്‍ഷന്‍ പോസ്റ്റും 852 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1086 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ…

Read More