ഇലന്തൂരില് 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വികസന വകുപ്പ് ഇലന്തൂര് ബ്ലോക്ക് പഞ്ചായത്തില് നടപ്പാക്കിയത് 3.4 കോടി രൂപയുടെ വികസന പദ്ധതി. ലൈഫ് മിഷനിലൂടെ 22 പേര്ക്ക് ഭൂമി നല്കി. ഗ്രാമപഞ്ചായത്തുകളില് 3.75 ലക്ഷം രൂപ നിരക്കില് അഞ്ച് സെന്റ് ഭൂമി അനുവദിച്ചു. 45 വിദ്യാര്ത്ഥികള്ക്ക് പഠനമുറി അനുവദിച്ചു. സേഫ് പദ്ധതി പട്ടികയിലുള്ള 33 പേര്ക്ക് ധനസഹായം നല്കി. രണ്ട് പേര്ക്ക് 100 ശതമാനം സബ്സിഡിയില് സ്വയം തൊഴില് പദ്ധതി പ്രകാരം ഓട്ടോറിക്ഷ അനുവദിച്ചു. അയ്യങ്കാളി ടാലന്റ് സ്കോളര്ഷിപ് ഉള്പ്പെടെ വിവിധ ഗ്രാന്റുകള് വിതരണം ചെയ്തു. ഇലന്തൂര് ബ്ലോക്ക്, പത്തനംതിട്ട നഗരസഭാ പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര ഹോം സര്വേ പൂര്ത്തിയാക്കി. വിദേശ തൊഴില് നേടുന്നതിന് 14 പേര്ക്ക് 12.6 ലക്ഷം രൂപ നല്കി. ഇലന്തൂര് പട്ടികജാതി വികസന ഓഫീസിന് ജില്ലയില്…
Read More