പത്തനംതിട്ട ജില്ല : പ്രധാന വിശേഷങ്ങള്‍ ( 19/08/2024 )

നാടന്‍ രുചിക്കൂട്ടുകളുമായി കര്‍ഷക കഫെ പ്രാദേശിക കാര്‍ഷിക വിളകളില്‍ നിന്ന് നാടന്‍ രുചിക്കൂട്ടുകളൊരുക്കുന്ന കര്‍ഷക കഫെ ജില്ലയില്‍ തുടങ്ങി. അരുവാപ്പുലം കൃഷിഭവന്റെ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഉല്‍പന്നങ്ങളാണ് തനതായും വിവിധ മൂല്യവര്‍ദ്ധിത വിഭവങ്ങളായും ലഭ്യമാകുന്നത്.കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണികോള, വിവിധ തരം ചമ്മന്തികള്‍, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമണ്‍ ചായ, പുതിന ചായ തുടങ്ങിയവയാണ് തുടക്കത്തില്‍ കിട്ടുക. എഫ് എസ് എസ് ഐ രജിസ്ട്രേഷനോടെയാണ് പ്രവര്‍ത്തനം. എപിഎല്‍എം കൃഷിക്കൂട്ടമാണ് നടത്തിപ്പുകാര്‍. ആത്മ വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ടായ 50,000 രൂപയാണ് മൂലധനം. കഫെയോടൊപ്പം ആരംഭിച്ച വിപണിയില്‍ കാപ്പിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, കുത്തരി, ചക്ക-കപ്പ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനും വാങ്ങാനും അവസരമുണ്ട്. ഗ്രാമപഞ്ചായത്ത് ധനസഹായം നല്‍കുന്നുമുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. കോന്നി കൊല്ലന്‍പടിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍…

Read More