പത്തനംതിട്ട ജില്ലയില്‍ മത്സരരംഗത്ത് 3,698 സ്ഥാനാര്‍ഥികള്‍; 10,78,599 സമ്മതിദായകര്‍ നാളെ ബൂത്തിലേക്ക്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാര്‍ഥികള്‍. ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ (ഡിസംബര്‍ 8 നു ) ബൂത്തുകളിലെത്തും. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 3,42 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 60 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 493 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,459 പോളിംഗ് ബൂത്തുകളില്‍ 8,844 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് തയാറായിക്കഴിഞ്ഞു. വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. പോളിംഗ് കൗണ്ടറുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വോട്ടര്‍മാര്‍ക്ക് കാണാവുന്നവിധം പതിച്ച് പോളിംഗ് ഏജന്റുമാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി വോട്ടെടുപ്പിനുള്ള തയാറിലാണ്. പോളിംഗ് തുടങ്ങുന്നതിന് മുന്‍പ്…

Read More