ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷിക്കാം 2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്മെന്റ് /എയ്ഡഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മാര്‍ഗമോ നേരിട്ടോ ജൂലൈ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2600181. ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന് ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട്…
Read More