പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/07/2024 )

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍  ജൂലൈ എട്ടിന് വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിനു നടത്തും. അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10:30 വരെ കോളജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് കോളജില്‍ നേരിട്ടെത്തി ജൂലൈ നാലുവരെ അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി / പട്ടിക വര്‍ഗം / ഒഇസി വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിന് പുറമേ സ്‌പെഷ്യല്‍ ഫീസ് 10000 രൂപയും കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ എകദേശം നാലായിരം രൂപയും യുപിഐ മുഖേന…

Read More