പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നു :മുസ്ലിം, പട്ടികജാതി പ്രാതിനിധ്യം ഒഴിവാക്കി.

    Konnivartha. Com :പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പത്തില്‍ ഏഴും ക്രൈസ്തവര്‍. രണ്ടു നായരും ഈഴവനും പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ മുസ്ലിം, പട്ടികജാതി പ്രാതിനിധ്യം പാടേ ഒഴിവാക്കി. പി.ജെ. കുര്യന്റെ പി.എയ്ക്കും കിട്ടി പ്രസിഡന്റ് സ്ഥാനം.   ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും സംരക്ഷകരെന്ന് ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അവരെ പാടേ തഴഞ്ഞതിലാണ് പ്രതിഷേധം. പി.ജെ. കുര്യനാണ് ഇത്തരമൊരു പട്ടികയ്ക്ക് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല-ഈപ്പന്‍ കുര്യന്‍, മല്ലപ്പള്ളി- എബി മേക്കരിങ്ങാട്ട്, എഴുമറ്റൂര്‍-ഡോ. പി.കെ. മോഹന്‍രാജ്, റാന്നി അഡ്വ. തോമസ് ടി. മാത്യൂസ്, കോന്നി-ദീനാമ്മ റോയ്, തണ്ണിത്തോട്-ആര്‍. ദേവകുമാര്‍, ആറന്മുള-എ. ശിവപ്രസാദ്, പത്തനംതിട്ട-ജെറി സാം മാത്യു, അടൂര്‍-എസ്. ബിനു,…

Read More