konnivartha.com : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിയ്ക്ക് വേണ്ടി നടത്തുന്ന സമരത്തിന്‍റെ അടുത്ത ഘട്ടം നാളെ നടക്കും . പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണെന്നുള്ള ആരോപണം ആണ് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഉയര്‍ത്തുന്നത് . ഒരു ജില്ലാ കളക്ടര്‍ക്ക് എതിരെ പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന ആദ്യ സമരം ഇതായിരിക്കും .കാരണം നീതിയുടെ ഒരു ദയാ കിരണം പോലും ജില്ലയില്‍ കിട്ടുന്നില്ല . ഇതാണോ ഈ ജില്ലാ അധികാരി ചെയ്യേണ്ടേ എന്നാണ് പ്രായം കൊണ്ട് അപ്പൂപ്പന്‍ ആകുവാന്‍ ഉള്ളവര്‍ ജില്ലാ കളക്ടറോട് നാളെ ചോദിക്കും . ഈ ചോദ്യത്തില്‍ മറുപടി നല്‍കുവാന്‍ സര്‍ക്കാരിന് ആകണം . ഇതാണോ നീതി . നീതി തേടി എത്തുന്നവരെ അവഹേളിക്കുന്ന രീതി ശെരിയല്ല…
Read More