പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (17/02/2022 )

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും;ടൂറിസം വികസന പദ്ധതി നടപ്പാക്കും പത്തനംതിട്ട ജില്ലയില്‍ നെല്ല് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പെരിങ്ങര. ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം 11 തവണയാണ് വെള്ളപൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെ കെടുതികളെയും കൃഷിനാശത്തെയും നേരിടുന്നതിനൊപ്പം കാര്‍ഷിക മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് സംസാരിക്കുന്നു. പഞ്ചായത്തിലെ കൃഷി, നേരിടുന്ന വെല്ലുവിളി ജില്ലയില്‍ നെല്‍ക്കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് പെരിങ്ങര പഞ്ചായത്തിലാണ്. 950 ഹെക്ടര്‍ കൃഷിഭൂമിയിലായി 27 പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. നെല്‍ക്കൃഷിക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെങ്കിലും തെങ്ങ്, വാഴ, പച്ചക്കറി കൃഷികളും ഉണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ വെള്ളം പൊങ്ങുന്നത് പെരിങ്ങരയിലാണ്. വെള്ളപ്പൊക്കം നേരിടാന്‍ ഷെല്‍റ്റര്‍ നിര്‍മിക്കും കഴിഞ്ഞ വര്‍ഷം 11 വെള്ളപ്പൊക്കങ്ങളാണ് ഉണ്ടായത്. വെള്ളപ്പൊക്കം നേരിടുന്നതിന്റെ ഭാഗമായി നാലു ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ട്.…

Read More