രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം : കുട്ടികളില്‍ കോവിഡ് രോഗബാധ കൂടുതലായും കണ്ടുതുടങ്ങി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു കുഞ്ഞ് കുട്ടികളും: ജില്ലയില്‍ കുട്ടികളില്‍ കോവിഡ് രോഗബാധ കൂടുതലായും കണ്ടുതുടങ്ങി       കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21)സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികളും ഉണ്ട് . തിരുവല്ലയില്‍ ഒമ്പതു മാസം പ്രായമായ കുട്ടിക്കും, കോന്നി വകയാറില്‍ 40 ദിവസം മാത്രം പ്രായമായ ഇരട്ടകുട്ടികള്‍ക്കും, മലയാലപ്പുഴയില്‍ നാലുമാസം പ്രായമായ ഒരു കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയില്‍ നിന്നാണ് തിരുവല്ല സ്വദേശിനിയായ ഒമ്പതു മാസം പ്രായമുള്ള കുട്ടിക്ക് രോഗം പിടിപെട്ടത്. വകയാര്‍ സ്വദേശിനികളായ 40 ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികള്‍ക്ക് മുത്തച്ഛനില്‍ നിന്നാണ് രോഗം പിടിപെട്ടത്. മലയാലപ്പുഴയില്‍ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ രോഗബാധ സ്ഥിരീകരിച്ച അമ്മയില്‍ നിന്നാണ് നാലു മാസം പ്രായമായ കുട്ടിക്ക്…

Read More