പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ”നടത്തി konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പഠിക്കുന്ന 200 കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി കലോത്സവം “ഇതളുകൾ”തട്ട SKVUP സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്സി കൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവ്വഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ,എന്‍ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ,ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗ്ഗീസ്, ശ്രീകല, സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് അങ്കണ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത എല്ലാ…
Read Moreടാഗ്: pandalam thekkekkara
അങ്കണവാടികൾക്ക് പാചക ഉപകരണങ്ങൾ നൽകി
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ20 അങ്കണവാടികൾക്ക് പാചക ഉപകരണങ്ങൾ നൽകി. അങ്കണവാടികളിൽ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ഉപകരണങ്ങളാണ് നൽകിയത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ വി.പി വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീ വിദ്യ,പൊന്നമ്മവർഗ്ഗീസ്, ശരത്കുമാർ, അംബിക ദേവരാജൻ, അങ്ക ണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു
Read Moreപന്തളം തെക്കേക്കര പഞ്ചായത്ത് :മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കൽ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ നൽകിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് അർഹത നേടിയത്. പ്രഖ്യാപനസമ്മേളനത്തിന് മുന്നോടിയായി ശുചിത്വ പ്രഖ്യാപന റാലിയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ജനകീയാസൂത്രണസിൽവർ ജൂബീലി ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ പഞ്ചായത്ത് തല ശുചിത്വ പ്രഖ്യപനം നടത്തി. ഹരിത കർമ്മസേനാ അംഗങ്ങളെ അനുമോദിച്ചു. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി പി വിദ്യാധരപ്പണിക്കർ,എന്‍ കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീ കല,വി പി ജയാ ദേവി,രഞ്ജിത്കെ ആര്‍ , ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗീസ്,സി ഡി എസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറിഅജിത്…
Read More“സാന്ത്വന സംഗമം”പാലിയേറ്റീവ് സ്നേഹ സംഗമം-2025 നടത്തി
konnivartha.com: പാലിയേറ്റിവ് രോഗികളുടെയും അവരെ പരിചരിക്കുന്ന ബന്ധുക്കളുടെയും മാനസിക സംഘർഷം ലഘൂകരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് സംഗമം നടത്തിയത്. തട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരൻ വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ NK ശ്രീകുമാർ, പ്രീയാ ജ്യോതികുമാർ, അംഗങ്ങളായB പ്രസാദ് കുമാർ, ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗിസ്,രഞ്ജിത്, VP ജയാ ദേവി, അംബികാദേവരാജൻ,CDS ചെയർപേഴ്സൺ രാജി പ്രസാദ് ഡോ:അയിഷാ ഗോവിന്ദ്,PHN ലിജി,JHI മാരായ അജയകുമാർ, വിനോദ്, അനുജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. സംഗമം വേറിട്ടൊരു അനുഭവം ആയിരുന്നു. രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പങ്കെടുത്ത രോഗികൾക്കും,…
Read Moreഎല്‍.പി ആണെങ്കിലെന്താ തികച്ചും സ്മാര്‍ട്ട്: പന്തളം തെക്കേക്കര പഞ്ചായത്ത്
konnivartha.com: എല്‍. പി. സ്‌കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യമായി എല്‍ പി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനല്‍ ബോഡുകളാണ് സ്ഥാപിച്ചത്. ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍ എന്നിവയടങ്ങിയ ക്ലാസ് മുറി ഇനി കേട്ടുകേള്‍വി മാത്രമാകും. നോമ്പിഴി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ആധുനിവത്ക്കക്കരിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണനാണ് നിര്‍വഹിച്ചത്. ആധുനിക സ്മാര്‍ട്ട് ക്ലാസ്സ്മുറികളെ സ്വാഗതംചെയുന്നതിലൂടെ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളെ ഉയര്‍ത്താനും അക്കാദമികഗുണമേന്മ വര്‍ദ്ധിപ്പിക്കാനുമാകുമെന്ന് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ നാല് എല്‍ പി സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ സംവേദനാത്മക പാനല്‍ ബോഡുകള്‍ സ്ഥാപിച്ച് ആധുനികവത്കരിച്ചു. പഠനം രസകരവും ആയാസരഹിതവും ആക്കുന്നതാണ് പുതുസംവിധാനം. മെച്ചപ്പെട്ട അധ്യാപന-പഠനഅനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ചായത്ത്. ദൃശ്യങ്ങളിലൂടെയുള്ള പഠനം വിദ്യാര്‍ത്ഥികളെ…
Read Moreപന്തളം തെക്കേക്കര :രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളര്‍ച്ച രോഗ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ രോഗനിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വനിതാ-ശിശുവികസന വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച രോഗം നിര്‍മാര്‍ജനം ചെയ്യുന്നതാണ് പദ്ധതി. രോഗമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും തുടര്‍ പരിശോധനയും ചികിത്സയും നല്‍കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍, അംഗങ്ങളായ ബി. പ്രസാദ് കുമാര്‍, ശ്രീവിദ്യ, ഡോ.ആയിഷ ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ലീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, വിനോദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More