വികസന സദസുകള്‍ ഇന്ന് (ഒക്ടോബര്‍ 15ന് )

    konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പന്തളം നഗരസഭ വികസന സദസുകള്‍ ഒക്ടോബര്‍ 15ന് അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്‍, കൊറ്റനാട്, ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള്‍ ഒക്ടോബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കെ യു ജനീഷ് എംഎല്‍എ വികസന സദസ് ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് വായ്പ്പൂര് സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. എഴുമറ്റൂരില്‍ രാവിലെ…

Read More

പന്തളം :സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും

  konnivartha.com: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം പോലീസും, ജന്മമൈത്രി സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും. മത്സരത്തിനുള്ള ജേഴ്സിയുടെ പ്രകാശനം ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ പന്തളം എസ് എച്ച് ഒ റ്റി.ഡി പ്രജീഷ് നിർവ്വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ലയൻസ് ക്ലബ് ഭാരവാഹികളായ രാധികാ ജയപ്രസാദ്, കൃഷ്ണകുമാർ, ജയപ്രസാദ്, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പന്തളം ലയൻസ് ക്ലബ്‌ ആണ് ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 5.30 ന് കുളനട ലുസയിൽസ് സ്പോർട്സ് അരീന ടർഫിൽ ആണ് മത്സരം നടക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി വൈകിട്ട് 5 മണിക്ക് പന്തളം ജംഗ്ഷനിലും, കുളനടയിലും ഫ്ലാഷ് മൊബ് സംഘടിപ്പിക്കും.

Read More

മഴയിലും ചോരാത്ത വീര്യത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണം

  konnivartha.com: തുമ്പമൺ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവത്കരണം ” ഫ്ലാഷ് മോബിലൂടെ “അവതരിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിലും ഒട്ടും തളരാതെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തുമ്പമൺ ജംഗ്ഷനിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂൾ ഡയരക്ടർ ഫാ. ജേക്കബ് ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെ പറ്റിയും അതിൽനിന്നും മുക്തി നേടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും പന്തളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌, കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ടി. എസ്. ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

Read More

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി:അധ്യാപിക ആത്മഹത്യ ചെയ്തു

  ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്.   നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി പുഴയിലേയ്ക്കു ചാടിയത്.അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായാണു മൃതദേഹം കണ്ടെത്തി. നിലമ്പൂരിൽ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിൻ.റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു.ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്.നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു.3 ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്.ആത്മഹത്യയ്ക്കുള്ള കാരണം വ്യക്‌തമല്ല.മകൾ: തീർഥ (നാലാം ക്ലാസ് വിദ്യാർഥിനി)

Read More

മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്‍റെ  പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ്

konnivartha.com: മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.   സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കില്‍ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിര്‍മിച്ച്   കൃത്യമായ ശുചീകരണ പ്രവര്‍ത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച  ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കില്‍ നടന്ന ശുചിത്വ സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി  ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍ അധ്യക്ഷനായി.…

Read More

ഡ്രൈവർമാർക്ക് ചുക്കുകാപ്പിവിതരണം ഏർപ്പെടുത്തി പന്തളം പോലീസ്

konnivartha.com: തീർഥാടനകാലത്ത് രാത്രിസമയങ്ങളിൽ എം സി റോഡിൽ അപകടം കുറയ്ക്കുക ലക്ഷ്യമാക്കി ഡ്രൈവർമാർക്ക് ഉറക്കമകറ്റാൻ പന്തളം പോലീസ് വക ചുക്കുകാപ്പി വിതരണം. പന്തളം മാന്തുക ഗ്ലോബ് ജംഗ്ഷനിലാണ് ഇത്തരത്തിൽ ക്രമീകരണം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സൗകര്യം ലഭ്യമാക്കിതുടങ്ങി. അമിതവേഗതയും ഉറക്കച്ചടവോടെ വാഹനമോടിക്കുന്നതും എം സി റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകി അൽപനേരം വിശ്രമം ഉറപ്പാക്കിയശേഷമാവും പോലീസ് യാത്രയാക്കുക. അതതു ദിവസത്തെ സ്റ്റേഷനിലെ രാത്രികാലപട്രോളിംഗ് സംഘത്തിലെ ഓഫീസർക്കാവും ഇതിന്റെ നിരീക്ഷണച്ചുമതല. ഇക്കാര്യത്തിൽ വളരെ സന്തുഷ്ടരാണെന്ന് ഡ്രൈവർമാരും അയ്യപ്പഭക്തരും വ്യക്തമാക്കുന്നു.

Read More

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

  konnivartha.com: പന്തളം ജംഗ്ഷന് സമീപം ടോറസ് ഇടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ആണ് അപകടം നടന്നത് . കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിന്‍റെ ഭാര്യ ലാലി ജോയി ആണ് മരണപ്പെട്ടത് . കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.

Read More

രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പന്തളത്ത്

  കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്. സംരംഭകര്‍ക്ക് വരുമാനവര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രീമിയം കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാന്റീന്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം തൊഴില്‍രംഗത്ത്…

Read More

നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

  konnivartha.com: പന്തളം നഗരസഭയിലുള്ള വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പ്രമുഖ ഹോട്ടലുകളിൽ നിന്നും കുഴിമന്തി, ചിക്കൻ, മീൻ, ബീഫ്‌ ഉൾപ്പെടെ നിരവധി ഭക്ഷണ സാധനങ്ങൾ ആണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നഗരസഭ ആരോഗ്യവകുപ്പ് കുഴിച്ചുമൂടി. ശ്രീലക്ഷ്മി ഹോട്ടൽ, പൂരം റെസ്റ്റോറന്റ് (എസ്. എൻ ), ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫെ കടക്കാട്, ഫുഡ്‌ കോർട്ട് എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഹെൽത്ത്‌ സൂപ്രണ്ട് ബിനോയ്‌. ബി. ജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ദീപു മോൻ. പി. ആർ , മനോജ്‌. ഇ. കെ. അനീഷ, ഷഹന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി  

Read More

പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ ജീവനക്കാരെ ആവശ്യമുണ്ട്

  ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ അഭിമുഖം konnivartha.com: പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ : ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ലക്ചറര്‍)- പി.ജി വിത്ത് ഫസ്റ്റ് ക്ലാസ്.എഞ്ചിനീയറിംഗ് സബ്ജക്ട്സ് (ലക്ചറര്‍)- ബി ടെക് വിത്ത് ഫസ്റ്റ് ക്ലാസ്.ട്രേഡ്സ്മാന്‍-ഐടിഐ.ലൈബ്രറിയന്‍-മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. തീയതിയും സമയവും ചുവടെ. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് ലക്ചറര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്. ആഗസ്റ്റ് 10 ന് രാവിലെ 10 ന് ലക്ചറര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ സിവില്‍ എഞ്ചിനീയറിംഗ്. ആഗസ്റ്റ് 11 ന് രാവിലെ…

Read More