കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത് (മിനി സോമരാജ് : നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്) കൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തില്‍ പ്രധാനമായും തെങ്ങ്, പച്ചക്കറി, നെല്‍കൃഷികളാണ് ഉള്ളത്. കൃഷിക്കായി പ്രത്യേകം ഫണ്ടും നീക്കിവച്ചിട്ടുണ്ട്. നാളികേര കൃഷി വ്യാപകമാക്കുന്നതിനായി കേരഗ്രാമം പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കി. ആവശ്യക്കാര്‍ക്ക് ഗ്രോ ബാഗില്‍ പച്ചക്കറി നിറച്ചു നല്‍കുന്നതിന് ഒരു യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് ധാതുലവണ മിശ്രിതങ്ങളും കാലിത്തീറ്റയും സൗജന്യമായി വീടുകളില്‍ എത്തിച്ചിരുന്നു. പഞ്ചായത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രസിഡന്റ് മിനി സോമരാജ് സംസാരിക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തോന്ന്യാമലയിലും അന്ത്യാളന്‍ കാവിലും ഓരോ കുടിവെള്ള പദ്ധതി 2024ലോടെ കൂടി നടപ്പാക്കും. ആരോഗ്യം സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്പെന്‍സറി പഞ്ചായത്തില്‍…
Read More