Konnivartha. Com :വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പാറ ഖനനം ചെയ്യാൻ അദാനി ഗ്രൂപ്പിനും അനുമതി നൽകിക്കൊണ്ട് കലഞ്ഞൂർ പഞ്ചായത്ത് നാടിന്റെ പൈതൃക സ്വത്തായ ഇഞ്ചപ്പാറയ്ക്ക് സമീപത്തെ പാറ അഞ്ചു വർഷത്തേക്ക് വിട്ട് നൽകി. നാലാം വാർഡിലെ പാറ ആണ് പൊട്ടിച്ചു കൊണ്ട് പോകുന്നത്. പുതിയ പാറ മടയ്ക്ക് അനുമതി നൽകില്ല എന്ന് കലഞ്ഞൂർ പഞ്ചായത്ത് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സെക്രട്ടറി അനുമതി നൽകി എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഉപ സമിതിയോ പ്രസിഡന്റ്, ഓഫീസ് ജീവനക്കാർ അറിയാതെ സെക്രട്ടറി എങ്ങനെ ഒറ്റയ്ക്ക് തീരുമാനം എടുത്തു എന്ന് ജനം ചോദിക്കുന്നു. സെക്രട്ടറി അവധി എടുത്തു പഞ്ചായത്ത് കമ്മറ്റിയിൽ നിന്ന് മാറി നിന്നു. കോടികളുടെ അഴിമതി നടന്നു എന്ന് ജന സംസാരം. പാറ പൊട്ടിക്കാൻ അനുവദിക്കില്ല എന്ന് ജനകീയ സമിതി തീരുമാനിച്ചു. സെക്രട്ടറിയെ ഉടൻ…
Read More