കേരളത്തില്‍ നിന്നും കുരുത്തോല ( ഇളം തെങ്ങോലകൾ ) കയറ്റുമതി ചെയ്തു തുടങ്ങി

KONNI VARTHA.COM : 2022 ഏപ്രിൽ ആറിന് യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്നും കുരുത്തോല കയറ്റുമതി ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളിൽ  ഓശാന ഞായറാഴ്ച അനുഷ്ഠാനങ്ങൾക്ക് പരമ്പരാഗതമായി കുരുത്തോല ( ഇളം തെങ്ങോലകൾ ) ഉപയോഗിച്ചുവരുന്നു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്.   യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങൾ, ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കുരുത്തോല കൊറിയർ മുഖാന്തിരമാണ് അയച്ചത്.263 കിലോഗ്രാം കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപ്പേഡ (അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി-APEDA) യാണ്  തൃശ്ശൂരിലുള്ള M/s. ഗീക്കെ ഇന്റർനാഷണൽ എന്ന അംഗീകൃത സ്ഥാപനം വഴി ഈ പ്രത്യേക ഉൽപ്പന്നത്തിന്റെ കയറ്റുമതി സാധ്യമാക്കിയത്. “പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ എത്തിക്കുക” എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ പരമ്പരാഗത…

Read More

ഇന്ന് ഓശാന ഞായർ

വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും.രാവിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ

Read More