konnivartha.com: പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് എന്‍.എ.ബി.എച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷനും കേരള ആയുഷ് കായകല്പ അവാര്‍ഡും ലഭിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച പുരസ്കാരദാനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഹോമിയോപ്പതിവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍, സ്റ്റേറ്റ് ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ.ആര്. രജികുമാര്‍ എന്നിവരടങ്ങിയ സംഘം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ആയുഷ് ഹോമിയോപ്പതിക് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം 2.0 മുഖേന ഒ.പി രജിസ്ട്രേഷന്, രോഗി പരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനമാണ് പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്പെന്‍സറി. 2024 ജനുവരി ഒന്ന് മുതല്‍ ക്യു ആര് കോഡ് മുഖേന ഒപി രജിസ്ട്രേഷന്, ലാബ് പരിശോധന എന്നീ സേവനങ്ങള്‍ക്ക് ലഭ്യമാക്കി. ബി പിഎല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക്…
Read More