പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു

    konnivartha.com: ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ്‌ വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക്…

Read More

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും

  konnivartha.com: പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ.16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി ഉള്ളത് . 15-ാം തീയതി മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും. പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് ഓടിയത് പിന്നീട് ചെങ്കോട്ടയിലേക്കും സര്‍വീസ് നീട്ടി . തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടി . തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തൂത്തുക്കുടിയിലേക്കും സര്‍വീസ് വേണം എന്നുള്ള ആവശ്യം ആണ് അടുത്ത ദിവസം മുതല്‍ നടപ്പിലാകുന്നത് .

Read More