ആഫ്രിക്കന്‍ പന്നിപ്പനി :പാലക്കാട് നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം

പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പട്ടാമ്പി തിരുമിറ്റക്കോട് ചാഴിയാട്ടിരിയില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. സമീപത്തെ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗല്‍ശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് പന്നിയിറച്ചി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് .രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗനിരീക്ഷണ മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പന്നിയിറച്ചി വില്‍പ്പന പാടില്ലെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Read More