konnivartha.com: ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി, പഞ്ചായത്ത്തല ജന സുരക്ഷാ ക്യാമ്പയിനിന് പാലക്കാട് തുടക്കമായി. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) തുടങ്ങിയ പദ്ധതികളിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ജില്ലയൊട്ടാകെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് അവിടെ വെച്ചു തന്നെ സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാനുള്ള അവസരം, ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന , അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ ചേരുവാനുള്ള അവസരം എന്നിവ ലഭ്യമാണ്.…
Read More