കേരളത്തിലെ പീഡിയാട്രിക് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു

  konnivartha.com: ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഠിനമായ കാര്‍ഡിയോമയോപ്പതിയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 13 വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി)യിലാണ് കേരളത്തിലെ പീഡിയാട്രിക് ഓര്‍ത്തോടോപ്പിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ചെലവേറിയതും കുട്ടികളുടെ ഹൃദയങ്ങളുടെ ലഭ്യത പരിമിതമാലയതുകൊണ്ടുതന്നെ കുട്ടികളിലെ ഹൃദയം മാറ്റിവയ്ക്കല്‍ അപൂര്‍വവുമാണ്. താങ്ങാനാകാത്തതുകൊണ്ടുതന്നെ ജീവന്‍ അപകടകരമായിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും ഹൃദ്‌രോഗങ്ങള്‍ക്കുള്ള അത്തരം ചികിത്സ പലര്‍ക്കും അപ്രാപ്യവുമാണ്.ഈ ശസ്ത്രക്രിയയിലൂടെ ശ്രീചിത്രയും ഗവണ്‍മെന്റ് ആശുപത്രികളുടെ ആ പട്ടികയില്‍ ഉള്‍പ്പെട്ടുകൊണ്ട് അത്തരം ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കി. ഹൃദയസ്തംഭനത്തിനുള്ള ഒരു സമഗ്രപരിപാടി എസ്.സി.ടി.ഐ.എം.എസ്.ടിയില്‍ സ്ഥാപിക്കാന്‍ ഐ.സി.എം.ആര്‍ സഹായിക്കുകയും, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു.…

Read More