ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് ——————–

ദിവസവേതന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി പാടം കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ് കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട, പാടം – മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയാണ് കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്. പാടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കൊറോണ വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസ വരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. വരുമാനം നഷ്ടപെട്ട കുടുംബങ്ങളെ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുകയാണ്. കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്. അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി, കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ ജനങ്ങൾക്ക്…

Read More