konnivartha.com: 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2025ലെ പത്മ അവാർഡുകൾക്കായുള്ള ഓൺലൈൻ നാമനിർദ്ദേശങ്ങൾ / ശുപാർശകൾ 2024 മെയ് 1 ന് ആരംഭിച്ചു. 2024 സെപ്റ്റംബർ 15 ആണ് പത്മ അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെടേണ്ട അവസാന തീയതി. പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in).ഓൺലൈനായി സ്വീകരിക്കും. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. വംശം, തൊഴിൽ,…
Read Moreടാഗ്: padma award
പത്മപുരസ്കാരങ്ങള്‍ : നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചു
2018 ലെ പത്മപുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവില്‍സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ട സേവനങ്ങളേയും കൈവരിച്ച മികച്ച നേട്ടങ്ങളേയും ആദരിക്കുന്നതിനായിട്ടാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. പത്മ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ (www.padmaawards.gov.in) 2017 സെപ്തംബര്‍ 15 നോ അതിനു മുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് കണ്‍വീനറായി ഇ. ചന്ദ്രശേഖരന് (റവന്യൂ വകുപ്പ് മന്ത്രി), കടന്നപ്പള്ളി രാമചന്ദ്രന് (തുറമുഖ വകുപ്പ് മന്ത്രി), തോമസ് ചാണ്ടി (ഗതാഗത വകുപ്പ് മന്ത്രി), മാത്യു ടി. തോമസ് (ജലവിഭവ വകുപ്പ് മന്ത്രി) എന്നിവര്‍ അടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതിക്ക്…
Read More