konnivartha.com : കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് – ജനറൽ സർജറി ക്യാമ്പ് നടത്തുമെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചു . ഫെബ്രുവരി 26 മുതൽ മാർച്ച് 26 വരെയാണ് ക്യാമ്പ്. പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്ധൻ ഡോക്ടർ ജെറി മാത്യു, ജനറൽ സർജറി വിഭാഗത്തിൽ പ്രശസ്ത സർജൻ ഡോക്ടർ റിബിൻ.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ജനറൽ സർജറിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്ത് നിർധനരായ രോഗികൾക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും(മരുന്ന് ഒഴികെ) . ബിലീവേഴ്സ് മെത്രാപ്പൊലീത്തയുടെ ജന്മദിനമായ മാർച്ച് എട്ടിന് എല്ലാ വിഭാഗത്തിലും ഡോക്ടർമാരുടെ പരിശോധന സൗജന്യമായിരിക്കും. ഓർത്ത് വിഭാഗത്തിൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികൾക്ക് ശസ്ത്രക്രിയയുടെ 20% ഡിസ്കൗണ്ട് ഉണ്ടായിരിക്കും.ഈ കാലയളവിൽ ഫുൾ ബോഡി ചെക്കപ്പിനായി വരുന്ന എല്ലാവർക്കും നിലവിലെ തുകയുടെ 20 ശതമാനം ഡിസ്കൗണ്ട് നൽകുന്നതാണ്…
Read More