കല്ലാര്‍ നദിയുടെ ഉത്ഭവം : പഠനം പൂര്‍ത്തിയായി

  KONNIVARTHA.COM : കല്ലാര്‍ നദിയുടെ ഉത്ഭവം തേടിയുള്ള പഠനം പൂര്‍ത്തിയായി . കോന്നി കല്ലേലി വയക്കര നിവാസിയും എം ജി യൂണിവേഴ്സിറ്റി പരിസ്ഥിതി ഗവേഷണ വിദ്യാര്‍ത്ഥിയുമായ അരുൺ ശശി. എസ്സാണ് കല്ലാറിനെ കുറിച്ചുള്ള പഠനം നടത്തിയത് . കോന്നി, റാന്നി വന ഡിവിഷനുകളിൽ ഉൾപ്പെട്ട കോന്നി, ഗൂഡാരക്കൽ എന്നീ റിസർവ് വനങ്ങളുടെ അതിർത്തി പങ്കിടുന്ന വളഞ്ഞകെട്ടി, മൈലകല്ല്, കടമമാൻകുന്ന് എന്നീ മലനിരകളിൽ നിന്നുമാണ്‌ പമ്പയുടെ പോഷക നദിയായ കല്ലാർ ഉത്ഭവിക്കുന്നത്. പമ്പാ – കല്ലാറിന് തെക്ക് കിഴക്കായി അച്ചൻകോവിലാറിന്റ്റെ പോഷകനദിയായ അച്ചൻകോവിൽ – കല്ലാർ കടന്നു പോകുന്നു. അച്ചൻകോവിൽ- കല്ലാറിന്റ്റെ വൃഷ്ടി പ്രദേശങ്ങൾ തമിഴകവുമായി അതിർത്തി പങ്കിടുമ്പോൾ പമ്പാ – കല്ലാറിന്റ്റെ വൃഷ്ടി പ്രദേശങ്ങളെല്ലാം തന്നെ കേരളത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. അറമ്പമുരുപ്പ് (822 മി), ചെളിക്കൽകാര് (997 മി), പുന്നമേട് (551 മി), പൊങ്ങാമ്പാറ (574…

Read More