ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പഞ്ചായത്തുകള്‍ നല്‍കണം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകളും തയ്യാറാക്കണം സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകള്‍ എന്നിവ തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനും, ജില്ലാ കളക്ടര്‍ക്കും നല്‍കണം. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കുട്ടികളുടെ പട്ടിക പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കണം. പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വാര്‍ഡ്തല സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കണം. കോവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച…
Read More