സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണി മുതൽ സ്‌കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളാണ് നടത്തുക. ഇതിനായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. മുൻവർഷത്തെ ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാകും ഈ വർഷത്തെ സംപ്രേഷണം.…
Read More