ബലാൽസംഗ കേസിൽ ഒരാൾ പിടിയിൽ

  konnivartha.com : പലതവണ ബലാൽസംഗം ചെയ്തശേഷം, ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും മറ്റും നൽകി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കീഴ്‌വയ്പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ നാരായണന്റെ മകൻ സുനിൽ കുമാർ (42) ആണ് വെള്ളിയാഴ്ച്ച വൈകിട്ട് പിടിയിലായത്.     ഏഴുമറ്റൂർ സ്വദേശിനിയായ 40 കാരിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം കഴിച്ച ശേഷം, പലയിടങ്ങളിൽ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നൽകിയത്. നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ചശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്.   അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും, പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.ഇയാളുടെ സുഹൃത്തുക്കളായ മറ്റ് 6 പ്രതികൾക്ക്…

Read More