അരുവാപ്പുലം കേന്ദ്രീകരിച്ച് വിദേശ മദ്യ വില്‍പ്പന :ഒരാള്‍ പിടിയില്‍

  konnivartha.com; കോന്നി അരുവാപ്പുലം തോപ്പില്‍ മിച്ച ഭൂമിയ്ക്ക് സമീപം കുരുടാന്‍ മുക്ക് കേന്ദ്രീകരിച്ച് വിദേശ മദ്യം വ്യാപകമായി വിറ്റഴിക്കുന്നു എന്ന പരാതിയില്‍ എക്സൈസ്  നടത്തിയ പരിശോധയില്‍ ബാഗിന് ഉള്ളില്‍ സൂക്ഷിച്ച അളവില്‍ കൂടുതല്‍ ഉള്ള വിദേശ മദ്യം കണ്ടെത്തി . ഒരാളെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു . മാസങ്ങളായി ഇവിടെ വിദേശ മദ്യ വില്‍പ്പന നടക്കുന്നു എന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു . ഇതിനെ തുടര്‍ന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വിദേശ മദ്യം വില്‍പ്പന നടന്നു എന്നുള്ള പരാതിയില്‍ മേല്‍ ആണ് നടപടി . ഒരു കുപ്പിയ്ക്ക് ഇരുനൂറു രൂപ വരെ ലാഭം വാങ്ങിയാണ് വില്‍പ്പന . അളവില്‍ കൂടുതല്‍ വിദേശ മദ്യം ബാഗില്‍ നിന്നും കണ്ടെത്തി . വില്‍പ്പനയ്ക്ക് വേണ്ടിയാണ് സൂക്ഷിച്ചിരുന്നത് . സ്ത്രീകളും പെണ്‍കുട്ടികളും പരാതി ഉന്നയിച്ചിരുന്നു .സജീവ്‌…

Read More