ഓണാഘോഷം: മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ്

  കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓണത്തോട് അനുബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ പോലീസ്. പൊതുവായ ഓണാഘോഷപരിപാടികള്‍ അനുവദിക്കില്ലെന്നും വീടുകളിലും ആരാധനാലയങ്ങളിലുമായി ഒതുക്കണമെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയ്ക്ക് ആഘോഷപരിപാടികള്‍ നടത്താന്‍ അനുവാദം നല്‍കില്ല. ചതയദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകള്‍ക്കും അനുമതി നല്‍കില്ല. ഓണസദ്യ ഒരുക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ചു അംഗീകൃത മത്സ്യമാര്‍ക്കറ്റുകള്‍ക്കു പ്രവര്‍ത്തിക്കാം. വഴിയോരക്കച്ചവടം നിരോധിച്ചതിനാല്‍ ലംഘനങ്ങളുണ്ടാകാതെ നോക്കണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വഴിയോര മത്സ്യക്കച്ചവടവും വീടുവീടാന്തരം വാഹനമാര്‍ഗമോ തലച്ചുമടായോ ഉള്ള കച്ചവടവും അനുവദിക്കില്ല. ഓണവിപണികളും സ്ഥിരവിപണികളും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍…

Read More